തൃപ്രയാർ: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരൻ അറസ്റ്റിൽ. എടമുട്ടം നെറ്റിക്കോട് തേവർപുരയ്ക്കൽ ഷാജിയെയാണ് വലപ്പാട് സി.ഐ. കെ. സുമേഷ്, എസ്.ഐ. വി.പി. അരിസ്റ്റോട്ടിൽ, എ.എസ്.ഐ.മാരായ കൊച്ചുമോൻ, എം.കെ. അസീസ്, സി.പി.ഒ. രജീഷ് എന്നിവർ ചേർന്ന് വലപ്പാട്ടുനിന്ന് അറസ്റ്റ് ചെയ്തത്.

ഷാജിയുടെ വീട്ടിലുള്ള ഗപ്പിമീനുകളെയും സംസാരിക്കുന്ന തത്തകളെയും കാണിച്ചുകൊടുക്കാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീട്ടിലേക്ക് വരുത്തിയത്. പീഡനശ്രമം പ്രതിരോധിച്ച കുട്ടി ബന്ധുക്കളെ അറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ച് പോലീസ് പ്രതിയെ തന്ത്രപൂർവം പിടികൂടുകയായിരുന്നു.

Content Highlights:rape attempt against girl man arrested in triprayar