ആലുവ:  കോവിഡ് വാക്‌സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ . കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുഖ്മാന്‍ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവ മാര്‍ക്കറ്റിലേക്ക് പോത്തുകളെ വിതരണം ചെയ്യുന്നയാളാണ് ലുഖ്മാന്‍. മാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

ബുധനാഴ്ച ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ബസില്‍ പീഡനശ്രമം നടന്നത്. തുടര്‍ന്ന് ഇയാള്‍ ദേശത്ത് ഇറങ്ങുകയും എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറില്‍ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാര്‍ കേന്ദ്രീകരിച്ച് നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

എസ്.ഐമാരായ സന്തോഷ് കുമാര്‍, ആര്‍. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണന്‍, സി.പി.ഒ മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

Content Highlights: rape attempt in bus accused arrested from aluva market