കറുകച്ചാല്‍(കോട്ടയം): അറുപത്തെട്ടുകാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ കഴിഞ്ഞയാളെ കറുകച്ചാല്‍ പോലീസ് പിടികൂടി. അഞ്ചാനി കോളനിയില്‍ അനി (അനിയന്‍കുട്ടന്‍-44) ആണ് പിടിയിലായത്. 22-നായിരുന്നു സംഭവം. കൊന്നയ്ക്കാട് ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീയുടെ വീട്ടില്‍ രാത്രി ഒന്‍പതരയോടെ അനി അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടമ്മ ഇയാളെ തള്ളി പുറത്താക്കി വാതിലടച്ചു.

വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെവന്നതോടെ ഇയാള്‍ പുറത്തുനിന്ന് വാതിലിന്റെ കുറ്റിയിട്ടു. ശേഷം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബന്ധുവെത്തി വാതില്‍ തുറന്നാണ് വീട്ടമ്മയെ രക്ഷിച്ചത്. 

ഒളിവില്‍ കഴിഞ്ഞ ഇയാളെ കങ്ങഴയില്‍നിന്നാണ് കറുകച്ചാല്‍ പോലീസ് പിടികൂടിയത്. മുന്‍പും പ്രായമുള്ള സ്ത്രീകളെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ കേസുണ്ട്. കറുകച്ചാല്‍ സി.ഐ. റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ.മാരായ എ.ജി.ഷാജന്‍, കെ.കെ.സുഭാഷ്, സി.പി.ഒ.മാരായ പ്രദീപ്, സന്തോഷ്, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.