നെടുമുടി: വീട്ടമ്മയെ പീഡിപ്പിച്ച് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേരെ അറസ്റ്റുചെയ്തു. മലയാലപ്പുഴ എബനേസര്‍ വീട്ടില്‍ പ്രിന്‍സ് ജോണ്‍ (30), പത്തനംതിട്ട സ്വദേശികളായ സുബിന്‍ (20), സുജിത്ത് (21), അഖില്‍ (25), മഹേഷ്(20) എന്നിവരെയാണ് നെടുമുടി പോലീസ് അറസ്റ്റുചെയ്തത്. കൈനകരി സ്വദേശിയായ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
പത്തനംതിട്ട സ്വദേശിയായ രതീഷ് മോഹനന്‍ (30)എന്ന ആള്‍ ആദ്യം മൊബൈല്‍ ഫോണിലൂടെ വീട്ടമ്മയുമായി പരിചയപ്പെടുകയും ഇവരെ പീഡിപ്പിക്കുകയുമായിരുന്നു.
ഇവരില്‍നിന്ന് ലക്ഷങ്ങള്‍ ഇയാള്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ മറ്റൊരുകേസില്‍ പിടിക്കപ്പെട്ട് റിമാന്‍ഡിലാകുകയും ചെയ്തു.
തുടര്‍ന്ന് രതീഷിന്റെ കൈയില്‍നിന്ന് നമ്പര്‍ വാങ്ങിയാണ് സുഹൃത്ത് പ്രിന്‍സ് ഇവരുമായി ബന്ധപ്പെട്ടത്. ഇവരുടെ വീഡിയോ ഉണ്ടെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും നാലുലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് വീട്ടമ്മ നെടുമുടി പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം രണ്ടുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് ഇയാളെ വിളിച്ചു വരുത്തുകയും പ്രിന്‍സിനെയും കൂടെ വന്ന മറ്റു നാലുപേരെയും അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യും.
Content Highlights: rape and money looting case five arrested in nedumudi