വടക്കഞ്ചേരി: നഗരത്തിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ റേഡിയോളജിസ്റ്റ് അറസ്റ്റിൽ.

വടക്കഞ്ചേരി പെട്രോൾപമ്പിന് സമീപമുള്ള ഹോളികെയർ സ്കാനിങ് സെന്ററിൽ പരിശോധന നടത്തുന്ന ബെംഗളൂരു ബി.ടി.എം. ലേ ഔട്ട് സ്വദേശിയായ ഡോ. കെ. ജയകുമാറാണ് (30) അറസ്റ്റിലായത്. പാലക്കാട് യാക്കരയിലാണ് ഇദ്ദേഹം താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.

ഗൈനക്കോളജി ഡോക്ടറുടെ നിർദേശപ്രകാരം യുവതി പരിശോധനയ്ക്കായി സ്കാനിങ് സെന്ററിലെത്തിയപ്പോഴാണിത്.

പരിശോധനയ്ക്കിടെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകി. തുടർന്ന്, വടക്കഞ്ചേരി പോലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.