കൊച്ചി: പറവൂര്‍ മാഞ്ഞാലിയില്‍ പട്ടിയെയും ഏഴ് കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഏഴ് പട്ടിക്കുഞ്ഞുങ്ങളും ചത്തു. പരിക്കേറ്റ തള്ളപ്പട്ടിയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ചികിത്സ ഉറപ്പാക്കി. 

മാഞ്ഞാലിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് പട്ടിക്കുഞ്ഞുങ്ങളെ ജീവനോടെ തീയിട്ടത്. രണ്ട് സ്ത്രീകളാണ് ഇത് ചെയ്തതെന്നാണ് പ്രാഥമികവിവരം. ഇതിന്റെ ചില വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പൊള്ളലേറ്റ തള്ളപ്പട്ടി തീയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പട്ടിയെ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു സ്ത്രീ ദയ എന്ന മൃഗസംരക്ഷണ സംഘടനയെ വിവരമറിയിക്കുകയും ഇവര്‍ പട്ടിയെ മൃഗാശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ തീരുമാനം. 

Content Highlights: puppies brutally killed in paravur eranakulam