അഞ്ചല്‍: പുണെയില്‍ ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

പൊടിയാട്ടുവിള മധുമന്ദിരത്തില്‍ മധുസൂദനന്‍ പിള്ളയുടെയും അംബികയുടെയും മകള്‍ പ്രീതി (ചിഞ്ചു-27)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പുണെയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രീതിയുടെ ഭര്‍ത്താവ് അഖില്‍ അറസ്റ്റിലായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ശനിയാഴ്ച പുലര്‍ച്ചെ പൊടിയാട്ടുവിളയിലെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ സംസ്‌കരിച്ചു.

സംഭവം എത്രയുംവേഗം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനു നടപടിയുണ്ടാകുമെന്നും പ്രീതിയുടെ വീട്ടിലെത്തിയ പി.എസ്.സുപാല്‍ എം.എല്‍.എ. അറിയിച്ചു.