അലിഗഢ്: മുത്തലാഖ് ചൊല്ലി ബന്ധംവേര്‍പ്പെടുത്തി കഴിയുന്ന ഭാര്യയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. അലിഗഢ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം യുവതി മക്കളുമായി മറ്റൊരു സ്ഥലത്തേക്ക് താമസം മാറി കഴിയുകയായിരുന്നു. എങ്കിലും മക്കളെ കാണാനായി പ്രതി ഇടയ്ക്കിടെ വീട്ടിലേക്ക് വരാറുള്ളതായി യുവതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഓഗസ്റ്റ് 29ന് വീട്ടില്‍ മക്കളില്ലാത്ത സമയം വീട്ടിലേക്ക് വന്ന പ്രതി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് അധ്യാപകന്‍ വാട്‌സ്ആപ്പ് വഴി യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ച് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി വൈസ് ചാന്‍സിലറുടെ മുന്നില്‍ ആത്മഹത്യ ഭീഷണിമുഴക്കിയിരുന്നു.
Content Highlights: professor arrested for rape wife who gave triple talaq to her