അമ്പൂരി: അമ്പൂരി പാമ്പരംകാവില്‍ സ്വകാര്യ ആശുപത്രി നടത്തിയിരുന്നയാളെ ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പാമ്പരംകാവ് നിധി ആശുപത്രി ഉടമ നിധി ഭവനില്‍ ലാല്‍കുമാര്‍(32) ആണ് മരിച്ചത്. 

പാമ്പരംകാവിലെ വീടിനോടുചേര്‍ന്നുള്ള ആശുപത്രിക്കെട്ടിടത്തിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ആറുകാണിയിലും പാമ്പരംകാവിലും ലാല്‍കുമാര്‍ ആശുപത്രി നടത്തിവരുന്നുണ്ട്. ഭാര്യയും മകളും കുടുംബവീട്ടിലായിരുന്നു. 

ഞായറാഴ്ച രാവിലെ ഭാര്യാ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നതെന്ന് പോലീസ് പറഞ്ഞു. നെയ്യാര്‍ഡാം പോലീസ് കേസെടുത്തു. 

 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: private hospital owner found dead in hospital building in amboori trivandrum