പീരുമേട്: സബ്ജയിലിലെ തടവുകാരന്‍ ജനനേന്ദ്രിയം സ്വയം മുറിച്ചു. മകളെ പീഡിപ്പിച്ച കേസിലെ റിമാന്‍ഡ് തടവുകാരനാണ് ഇങ്ങനെ ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണു സംഭവം. സഹതടവുകാരോടൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ ജയിലില്‍ ഷേവ് ചെയ്യാന്‍ നല്‍കിയ ബ്ലേഡുപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് ജയിലധികൃതര്‍ പറഞ്ഞു.

പൂര്‍ണമായി മുറിച്ചുമാറ്റിയശേഷമുള്ള ഭാഗം ഇയാള്‍ എറിഞ്ഞുകളഞ്ഞിരുന്നു. അലറിക്കരയുന്ന ശബ്ദവും രക്തം ചീറ്റുന്നതും കണ്ട സഹതടവുകാര്‍ ബഹളംകൂട്ടി. ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇയാളെ പീരുമേട് താലൂക്കാശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തരശസ്ത്രക്രിയയിലൂടെ, മുറിച്ചുമാറ്റിയ ഭാഗം തുന്നിച്ചേര്‍ത്തു. ഇയാള്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

നാലുമാസം മുന്‍പ് മകളെ പീഡിപ്പിച്ച കേസില്‍ ജയിലിലായ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യക്കാരില്ലാഞ്ഞതിനാല്‍ ജയിലില്‍ തടവുകാരനായി തുടരുകയായിരുന്നു.

Content Highlights: prisoner chops off his genital in peerumedu sub jail