തിരുവനന്തപുരം:  പള്ളിവികാരിയെ പള്ളിക്കു സമീപമുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് വേറ്റിക്കോണം കാവടിതലയ്ക്കല്‍ വിമലഹൃദയമാത മലങ്കര കത്തോലിക്കാ പള്ളിയിലെ വൈദികന്‍ ആല്‍ബിന്‍ വര്‍ഗീസ് തേവലപുറമാ(34)ണ് മരിച്ചത്. 

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് വേറ്റിക്കോണം മലങ്കരഭവനിലെ രണ്ടാംനിലയിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കൊട്ടാരക്കര സ്വദേശിയാണ്.

വാഹനാപകടത്തില്‍ പരിക്കേറ്റ് പിരപ്പന്‍കോട്ടെ ആശുപത്രിയില്‍ അഞ്ചു ദിവസമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച ഉച്ചയോടെയാണ് പള്ളിയിലെത്തിയത്. വീട്ടില്‍ ഇദ്ദേഹം മാത്രമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് പോലീസ് തുടര്‍നടപടി സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റും.

Content Highlights: priest commits suicide in vattiyoorkavu thiruvananthapuram