നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന മൂന്നരപ്പവന്‍ തൂക്കംവരുന്ന സ്വര്‍ണ നെക്ലേസ് മോഷണംപോയ കേസില്‍ താത്കാലികമായി പൂജയ്ക്കുവന്ന പൂജാരിയെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു.

വാളകം തേവന്നൂരില്‍ കണ്ണങ്കര മഠത്തില്‍ ശങ്കരനാരായണന്‍(39) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ പൂജാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരുമാനൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍നിന്നു സ്വര്‍ണപ്പൊട്ട് മോഷ്ടിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

നെയ്യാറ്റിന്‍കര ഇന്‍സ്പെക്ടര്‍ പി.ശ്രീകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ബി.എസ്.ആദര്‍ശ്, കെ.ആര്‍.രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.