കിഴക്കഞ്ചേരി(പാലക്കാട്): തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ വീട്ടമ്മ മരിച്ചു. കോരഞ്ചിറ കുറുക്കന്‍ തരിശ് വിജയകുമാറിന്റെ ഭാര്യ ഗോപികയെയാണ് (27) ഭര്‍തൃവീട്ടില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് കുടുംബാംഗമാണ് ഗോപികയെ തൂങ്ങിയനിലയില്‍ കണ്ടത്.

മൂന്നുവര്‍ഷം മുമ്പായിരുന്നു വിവാഹം. ഗോപികയ്ക്ക് ഒന്നര വയസ്സുള്ള കുട്ടിയുണ്ട്. ഏഴുമാസം ഗര്‍ഭിണിയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചുവെന്നാണ് ലഭ്യമായ വിവരം. മൃതദേഹം ആലത്തൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച ആര്‍.ഡി.ഒ.യുടെ ഇന്‍ക്വസ്റ്റിനുശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.