ചെറുപുഴ: ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന യുവാവ് കടന്നുപിടിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കാക്കയംചാലില്‍ വാടകയ്ക്ക് താമസിക്കുന്ന ഊരക്കനാല്‍ സിനോജിനെ (35) ചെറുപുഴ എസ്.ഐ. എം.പി.ഷാജി, അഡീഷണല്‍ എസ്.ഐ. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 

വ്യാഴാഴ്ച രാവിലെ കരിയക്കരയില്‍വെച്ചാണ് സംഭവം. ജോലിക്ക് പോവുകയായിരുന്ന ഭര്‍തൃമതിയും ഗര്‍ഭിണിയുമായ 24-കാരിയെയാണ് യുവാവ് അപമാനിച്ചത്. പിടിവലിക്കിടെ റോഡില്‍ വീണ് പരിക്കേറ്റ യുവതി ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടി. യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു