കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. എ.ആര്‍. ക്യാമ്പിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഗോഡ് വില്ലാണ് അറസ്റ്റിലായത്.
പ്രഭാതസവാരിക്കിടെ പരിചയപ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പരാതി ലഭിച്ചതോടെ വനിതാ പോലീസ് സെല്ലിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും.
Content Highlights: police officer arrested in a rape case in kasargod