കല്പകഞ്ചേരി(മലപ്പുറം): മൂന്ന് ചെറിയ മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ ഒന്നരവര്‍ഷത്തിനു ശേഷം കണ്ടെത്തി. പുത്തനത്താണി സ്വദേശിനി പള്ളിപ്പറമ്പില്‍ സുലൈഖ (38) യാണ് കല്പകഞ്ചേരി പോലീസിന്റെ പിടിയിലായത്. യുവതിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയ അയല്‍വാസിയായ എരഞ്ഞിക്കല്‍ അബ്ദുള്‍സലാമിനെ (48) യും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹമാണ് യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരിയില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് യുവതി അന്ധനായ ഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഒടുവില്‍ അബ്ദുല്‍സലാമില്‍ എത്തുകയായിരുന്നു.
സുലൈഖയെ കാണാതായതു മുതല്‍ പരാതി നല്‍കാനും മറ്റും അബ്ദുല്‍സലാമാണ് മുന്നില്‍ ഉണ്ടായിരുന്നത്. കല്പകഞ്ചേരി സി.ഐ. റിയാസ് രാജ, എസ്.ഐ. എസ്.കെ. പ്രിയന്‍, എസ്.ഐ. ഉണ്ണിക്കൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശൈലേഷ്, അബ്ദുല്‍ റസാഖ്, വിനീഷ്, സ്മിതേഷ്, നീന, രജിത എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികള്‍ക്കെതിരേ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: police found missing woman after one and half years from kalpakanchery