പട്ടാമ്പി: വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരേ പട്ടാമ്പി പോലീസ് കേസെടുത്തു. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2019 നംവബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സാര്‍ഥം ആശുപത്രി ഒ.പി.യിലെത്തിയ ശേഷമാണ് സംഭവമുണ്ടായത്. ഇതിനു ശേഷവും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണവും ഭീഷണിയും ഉണ്ടായെന്നു കാണിച്ച് കഴിഞ്ഞയാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പട്ടാമ്പി പോലീസ് കേസെടുത്തത്.

പരാതിയെത്തുടര്‍ന്ന് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പട്ടാമ്പി സബ് ഇന്‍സ്‌പെക്ടര്‍ എം.ബി. രാജേഷ് പറഞ്ഞു.

Content Highlights: police case against actor kannan pattambi