പാലക്കാട്: പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 52 വയസ്സുകാരന് നാലുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടില്‍ രവിചന്ദ്രനാണ് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി (പോക്‌സോകോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധികതടവ് അനുഭവിക്കണം.

2017- ലാണ് കേസിനാസ്പദമായ സംഭവം. തേങ്ങ നല്‍കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ ഒരു തെങ്ങിന്‍തോപ്പിലേക്ക് പെണ്‍കുട്ടിയെ വിളച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വാളയാര്‍പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സി.ഐ. ഹരിപ്രസാദ് കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുബ്രഹ്മണ്യന്‍ ഹാജരായി.