പറവൂർ: സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. വഴിക്കുളങ്ങര വാക്കയിൽ ശശിധരൻ നായർ(61)ക്ക് എതിരേയാണ് കേസ്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.

വിദ്യാർഥിനിയെ പതിവായി സ്‌കൂളിൽ കൊണ്ടു പോയിരുന്നത് ഇയാളാണ്. രാവിലെ വീട്ടിൽ നിന്നും കുട്ടിയെ ഓട്ടോയിൽ കയറ്റിയശേഷം മറ്റ് കുട്ടികളെ കയറ്റുന്നതിനായി പോകുംവഴിയാണ് പീഡിപ്പിച്ചതെന്നും കഴിഞ്ഞ വർഷം ജൂൺ മുതൽ പല തവണ വിദ്യാർഥിനി പീഡനത്തിനിരയായെന്നും പോലീസ് പറഞ്ഞു.

വിദ്യാർഥിനിയിൽ നിന്നും വിവരമറിഞ്ഞ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനെ അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ശശിധരൻ നായർ ഒളിവിലാണ്.

Content Highlights: Pocso case against auto driver accused of molesting minor girl