മലപ്പുറം: മഞ്ചേരിയില്‍ പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്.

സാരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് പോക്‌സോ കേസ് പ്രതിയായ ആലിക്കുട്ടി പോലീസുകാരില്‍നിന്ന് കുതറിയോടി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. നേരത്തെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആലിക്കുട്ടിക്കെതിരെ കഴിഞ്ഞദിവസം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സംഭവം.  പ്രതിയുടെ വലതുകൈയ്ക്ക് അടക്കം പൊട്ടലുണ്ടെന്നും സാരമായ പരിക്കുണ്ടെന്നുമാണ് വിവരം. 

Content Highlights: pocso case accused suicide attempt in manjeri court malappuram