നെടുമ്പാശ്ശേരി: കോവിഡ് ചികിത്സാകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് കടന്നു. കുട്ടമ്പുഴ സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായ കുട്ടമ്പുഴ സ്വദേശി മുത്തുവാണ് ചാടിപ്പോയത്. ചൊവ്വാഴ്ച വൈകീട്ട് 4.20-നാണ് സംഭവം.

സിയാൽ കൺവെൻഷൻ സെന്ററിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. മറ്റു നാല് പ്രതികളെ കൂടി ഇവിടെ താമസിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ സുരക്ഷയ്ക്കായി എട്ട് പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. രോഗികളുമായി സാമീപ്യമുണ്ടാകാതിരിക്കാൻ 250 മീറ്റർ അകലെയാണ് പോലീസുകാർ തങ്ങിയിരുന്നത്.

ആശുപത്രിയിലെ നഴ്സിന്റെ ഫോൺ മോഷ്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. പിന്നീട് ഓട്ടോയിൽ കോതമംഗലത്ത് എത്തിയ ശേഷം സന്ധ്യയോടെ അടിമാലി ഭാഗത്തേക്ക് പോയതായി വിവരം കിട്ടി. തുടർന്ന് പോലീസ് പി.പി.ഇ. കിറ്റ് ധരിച്ച് രാത്രി അടിമാലി മേഖലയിൽ അന്വേഷണം നടത്തി. മോഷ്ടിച്ച ഫോൺ ഓട്ടോക്കാരനെ ഏല്പിച്ചാണ് പ്രതി മുങ്ങിയത്. ഫോൺ ഓട്ടോഡ്രൈവർ കോതമംഗലം പോലീസിന് കൈമാറി.

Content Highlights:pocso case accused escaped from covid treatment center in nedumbassery