കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ വയയ്ക്കല്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. വയയ്ക്കല്‍ കുന്നത്ത് പുത്തന്‍വീട്ടില്‍ സജീവിനെ(42)യാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 20-ന് രാവിലെ കമ്പംകോടിനടുത്താണ് സംഭവം.

സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്. ഓടിരക്ഷപ്പെട്ട പ്രതിയെ കിലോമീറ്ററോളം പോലീസ് സംഘം പിന്തുടര്‍ന്നു. പിടികൂടുന്നതിനിടയില്‍ സംഘത്തിലെ അംഗങ്ങളെ കടിച്ചുമുറിവേല്‍പ്പിക്കുകയും ചെയ്തു.

റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശാനുസരണം ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്.ഐ. രഞ്ജുവിന്റെ നേതൃത്വത്തില്‍ അനില്‍കുമാര്‍, ശിവശങ്കരപ്പിള്ള, സജി ജോണ്‍, രാധാകൃഷ്ണപിള്ള, അജയകുമാര്‍, ആഷിര്‍ കോഹൂര്‍, ആദര്‍ശ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: pocso case accused arrested in kottarakkara