കുളത്തൂപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പോക്‌സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു പിടിയില്‍.

കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡനത്തിനിരയാക്കിയത്.

ഒരുവര്‍ഷംമുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിറങ്ങിയിരുന്നു. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: pocso case accused arrested again in rape case