നെടുമങ്ങാട്(തിരുവനന്തപുരം): അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പറമ്പള്ളിക്കോണം സ്വദേശി സുധന്‍ എന്ന സുധാകരനാണ്(49) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. 

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിനെത്തുടര്‍ന്ന് സുധന്‍ ഒളിവില്‍പ്പോയി. ശബരിമലയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചു എന്ന കഥ നാട്ടില്‍ പ്രചരിക്കുകയും ചെയ്തു. 

എന്നാല്‍, നാലുമാസം മുന്‍പ് നാട്ടുകാരിലൊരാള്‍ സുധനെ കണ്ടതിനെത്തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോത്തന്‍കോട് അയിരൂപ്പാറയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.

Content Highlights: pocso case accused arrested after two years in trivandrum