പരവൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി ബാലികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഈഴംവിള ആദിത്യഭവനില്‍ മണിക്കുട്ടനെ(48)യാണ് ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കിയശേഷമാണ് അതിക്രമത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു.

ഭീഷണിപ്പെടുത്തി ലൈംഗികഉദ്ദേശത്തോടെ കടന്നുപിടിക്കുകയായിരുന്നു. ബഹളമുണ്ടാക്കി കുട്ടി പുറത്തേക്ക് ഓടുകയും പിന്നീട് അമ്മയെത്തിയപ്പോള്‍ ഇക്കാര്യം അറിയിക്കുകയും തുടര്‍ന്ന് അമ്മയോടൊപ്പം പരവൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. പോക്‌സോ കുറ്റംചുമത്തിയാണ് മണിക്കുട്ടനെ അറസ്റ്റുചെയ്തത്. എസ്.ഐ. നിതിന്‍ നളന്‍, രമേശന്‍, ശോഭ, ജയപ്രകാശ്, ലിജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.