ചങ്ങനാശ്ശേരി: പ്രായപൂര്‍ത്തികായാത്ത പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചു എന്നാരോപിച്ച് കറുകച്ചാല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ടു. പൊന്നാംപറമ്പില്‍ രാജപ്പനെ (65) യാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി വെറുതെ വിട്ടത്. 

പ്രോസിക്യൂഷന്‍ ആരോപിച്ച യാതൊരു കുറ്റവും തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. പ്രതിക്കുവേണ്ടി അഭിഭാഷകരായ അഡ്വ. ലിജോ കുര്യന്‍ ജോസ് ഇടമന, അഡ്വ. കെ.വി.വിഷ്ണു എന്നിവര്‍ ഹാജരായി.