മരട്(കൊച്ചി): പ്ലസ് ടു വിദ്യാര്‍ഥിനിയെ മയക്കമരുന്ന് നല്‍കിയശേഷം ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ പീഡിപ്പിച്ച കേസില്‍ യുവാവിനെ മരട് പോലീസ് അറസ്റ്റ് ചെയ്തു.

നെട്ടൂര്‍ മുസ്ലിം പള്ളിക്ക് സമീപം തെക്കേവീട്ടില്‍ അബ്ദുള്‍ സത്താര്‍ (24) ആണ് പോലീസ് പിടിയിലായത്.

ഇയാളുടെ സുഹൃത്തുവഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്. കുട്ടിയെ വിളിച്ചുവരുത്തി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും നല്‍കിയശേഷമായിരുന്നു പീഡനം. കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: plustwo student rape case; youth arrested in maradu kochi