തിരൂര്‍: പറവണ്ണയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മണ്ണെണ്ണയൊഴിച്ച് തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിത്തീരത്തിന്റെ പുരക്കല്‍ ജുമാന ഫര്‍ഹിയയാണ് (17) തീപ്പൊള്ളലേറ്റ് മരിച്ചത്. വി.എച്ച്.എസ്.എസ്. പറവണ്ണയിലെ വി.എച്ച്.എസ്.സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. 

പറവണ്ണ സ്വദേശിയും വാക്കാട് മദ്രസാ അധ്യാപകനുമായ യഹിയയുടെയും താഹിറയുടെയും മകളാണ് ജുമാന ഫര്‍ഹിയ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തീപ്പൊള്ളലേറ്റ് അവശനിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്കും.