ചെന്നൈ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്ററുള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കില്‍പ്പോക്കിലെ ഒരു ദേവാലയത്തില്‍ പാസ്റ്ററായ ഹെന്റി (38), ഷക്കീന ഷോണ്‍ (38), ഭര്‍ത്താവ് ജോണ്‍ ജെഷില്‍ (47), ഇയാളുടെ സഹോദരന്‍ ഹിലാരോ (23) എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ദിണ്ടിവനത്തുനിന്നാണ് അറസ്റ്റുചെയ്തത്.

വീട്ടില്‍നിന്ന് പലപ്പോഴായി ലൈംഗികോപദ്രവമുണ്ടായതോടെ പെണ്‍കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കില്‍പ്പോക്ക് വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്തതോടെ ഒളിവില്‍പ്പോയ പ്രതികളെ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പിന്തുടര്‍ന്നുവരികയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് വര്‍ഷങ്ങളായി ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.