മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്‍കി കൊലപ്പെടുത്തി. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം.
വൈര മുരുകന്‍ -സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ആദ്യ കുട്ടി പെണ്‍കുഞ്ഞായിരുന്നു. രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ എരുക്കുമരത്തിന്റെ ഇല പറിക്കുമ്പോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കൊലപ്പെടുത്തിയത്. കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു.
മാര്‍ച്ച് രണ്ടാം തിയതി കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധപ്പെട്ടു. സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
പെണ്‍ ശിശുഹത്യ തമിഴ്‌നാട്ടിന്റെ ഗ്രാമമേഖകളില്‍ നിന്ന് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
Content Highlight: Parents kill month-old baby girl in Madurai