പറവൂർ: കോവിഡ് പോസിറ്റീവായ മാതാപിതാക്കളെ വരാന്തയിൽ കിടത്തിയ സംഭവത്തിൽ മകനെതിരേ പോലീസ് കേസെടുത്തു. ചേന്ദമംഗലം വടക്കുംപുറത്താണ് സംഭവം.

80 വയസ്സുള്ള അച്ഛനെയും 73 വയസ്സുള്ള അമ്മയെയുമാണ് മകൻ വരാന്തയിൽ കിടത്തിയത്. ക്വാറന്റീൻ പരിശോധനയുടെ ഭാഗമായി എസ്.ഐ. കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തിയപ്പോഴാണിത് കണ്ടത്.

പോലീസ് ഉദ്യോഗസ്ഥർ പഞ്ചായത്തുമായി ബന്ധപ്പെട്ട് അച്ഛനെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് താക്കീത് ചെയ്തതിനെ തുടർന്ന് മകൻ അമ്മയെ വീടിനുള്ളിൽ പ്രവേശിപ്പിച്ചു.