കണ്ണൂര്‍: പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയായ മറ്റൊരു വിദ്യാര്‍ഥിനിയെ കൂടി ഇതേ സംഘത്തില്‍പ്പെട്ടവര്‍ ബലാത്സംഗം ചെയ്തതായി  മൊഴി. പ്ലസ് ടു വിദ്യാര്‍ഥിനി ഇതു സംബന്ധിച്ച് വനിതാ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. അതിനിടെ കൂടുതല്‍ പേര്‍ പീഡനത്തിനിരയിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു.

നവംബര്‍ 13നായിരുന്നു പതിനാറുകാരിയെ നാലംഗസംഘം പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജില്‍വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്തൂരിലെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. പ്രതിപ്പട്ടികയില്‍ ആകെ 19 പേരാണുള്ളത്. പീഡനവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ 16ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Parassinikkadavu rape case, more victims