തിരുവനന്തപുരം: പാനൂരില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ ബി.ജെ.പി. പ്രാദേശിക നേതാവ് പീഡിപ്പിച്ച കേസ് തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനു കൈമാറി.

പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മജനാണ് സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ബി.ജെ.പി. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായിരുന്നു ഇയാള്‍.

സ്പെഷ്യല്‍ ക്ലാസുണ്ടെന്നു പറഞ്ഞ് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റുചെയ്യാത്തത് പരാതിക്കിടയാക്കിയിരുന്നു. തുടര്‍ന്ന് തലശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ 14-ന് ഇയാളെ അറസ്റ്റുചെയ്തത്.

Content Highlights: panoor rape case; investigation hand over to crime branch