അഹമ്മദാബാദ്: ഗുജറാത്തില്‍ അനധികൃതമായി പാന്‍ മസാല വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. ഡ്രോണുകള്‍ ഉപയോഗിച്ച് ഹൈടെക്ക് രീതിയില്‍ പാന്‍ മസാല വില്‍പ്പന നടത്തിയിരുന്നവരാണ് പോലീസിന്റെ പിടിയിലായത്.

ലോക്ക്ഡൗണ്‍ കാരണം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ഗുജറാത്ത് മോര്‍ബിയിലെ വില്‍പ്പനക്കാര്‍ കച്ചവടത്തിന് അത്യാധുനിക രീതി തിരഞ്ഞെടുത്തത്. ഡ്രോണുകള്‍ ഉപയോഗിച്ച് ആവശ്യക്കാരന്റെ വീടുകളില്‍ ഹോം ഡെലിവറിയായിട്ടായിരുന്നു പാന്‍ മസാല എത്തിച്ചിരുന്നത്. 

ഡ്രോണുകള്‍ ഉപയോഗിച്ച് പാന്‍ മസാല എത്തിക്കുന്ന വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

Content Highlights: pan masala home delivery by using drones in gujarat