തിരുവല്ല: പള്ളിയോടത്തില്‍ ആചാരം ലംഘിച്ച് ചെരിപ്പിട്ട് കയറിയ കേസില്‍ നവമാധ്യമതാരം ചാലക്കുടി സ്വദേശിനി നിമിഷ പോലീസ് സ്റ്റേഷനില്‍ ഹാജരായി. കുറ്റം സമ്മതിച്ച ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നിമിഷയുടെ സഹായി പുലിയൂര്‍ സ്വദേശി ഉണ്ണിയേയും ജാമ്യത്തില്‍ വിട്ടു. 

Read Also: അറിഞ്ഞുകൊണ്ടല്ല പള്ളിയോടത്തില്‍ കയറിയത്; പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം, കൊല്ലുമെന്ന് ഭീഷണി....

ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിലാണ് ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയത്. പള്ളിയോടത്തിന്റെ ഉടമകളായ എന്‍.എസ്.എസ്. കരയോഗം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നിമിഷയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ഹാജരായത്.

ആചാരം ലംഘിച്ചത് അറിവില്ലായ്മമൂലം സംഭവിച്ചതാണെന്നും ഭക്തരോട് ക്ഷമചോദിക്കുന്നതായും നിമിഷ നവമാധ്യമങ്ങളില്‍ പോസ്ററ് ചെയ്തിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ കോടതി തീരുമാനിക്കുമെന്ന് ഡിവൈ.എസ്.പി. ടി.രാജപ്പന്‍ പറഞ്ഞു.