തിരുവനന്തപുരം: ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനും തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയുമായ വിനീതാ(28)ണ് മരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാൻ കാരണം ഓൺലൈൻ റമ്മിയാണെന്ന വിവരം ഇപ്പോഴാണ് പുറത്തുവന്നത്.

കഴിഞ്ഞ ഒരു വർഷമായി വിനീത് പതിവായി ഓൺലൈൻ റമ്മി കളിക്കാറുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. ലോക്ക്ഡൗൺ സമയത്ത് വലിയ തുകയ്ക്കാണ് റമ്മി കളിച്ചത്. തുടർന്ന് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തീർത്തെങ്കിലും വിനീത് വീണ്ടും ഓൺലൈൻ റമ്മി കളി തുടരുകയായിരുന്നു.

നിലവിൽ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. സാമ്പത്തികബാധ്യത രൂക്ഷമായതോടെ വീട്ടിലും പ്രശ്നങ്ങളുണ്ടായി. ഒരിക്കൽ വിനീത് വീട് വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് പോലീസാണ് യുവാവിനെ കണ്ടെത്തി തിരികെ എത്തിച്ചത്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:online rummy youth commits suicide in trivandrum