പൂണെ: ഉള്ളിച്ചാക്കുകൾ മോഷ്ടിച്ച് കടത്തിയ നാല് പേർ അറസ്റ്റിൽ. പൂണെ റൂറൽ പോലീസാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഉള്ളി കള്ളന്മാരെ പിടികൂടിയത്. ഏകദേശം 2.36 ലക്ഷം രൂപയുടെ ഉള്ളിയാണ് ഇവർ മോഷ്ടിച്ചത്. ഒക്ടോബർ 21-നായിരുന്നു സംഭവം.

പൂണെയിലെ കർഷകന്റെ സംഭരണശാലയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. 58 ഉള്ളിച്ചാക്കുകളാണ് ഇവിടെനിന്ന് കടത്തിയത്. മോഷ്ടിച്ച ഉള്ളിച്ചാക്കുകളിൽ 49 എണ്ണം കണ്ടെടുത്തതായും ബാക്കിയുള്ളവ പ്രതികൾ വിൽപന നടത്തിയതായും പോലീസ് പറഞ്ഞു.

ഉള്ളിക്ക് വീണ്ടും വില കൂടിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ഉള്ളി മോഷണവും വ്യാപകമായിരിക്കുന്നത്. കനത്ത മഴയ്ക്ക് പുറമേ പൂഴ്ത്തിവെയ്പ്പും ഉള്ളി വില കൂടാൻ കാരണമായിരുന്നു.

Content Highlights:onion theft four arrested in pune