നിലമ്പൂര്‍: ചായക്കടയുടെ മറവില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കാല്‍ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നം പോലീസ് പിടികൂടി. കരുളായി ഹൈസ്‌കൂള്‍ക്കുന്ന് വാഴാടന്‍ രവീന്ദ്രനെ(47)യാണ് നിലമ്പൂര്‍ എസ്.ഐ. നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കടയില്‍നിന്ന് 810 പായ്ക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു.

നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു. കെ. അബ്രഹാമിന്റെ നിര്‍ദേശപ്രകാരം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡിലെ എസ്.ഐ. എം. അസൈനാര്‍, അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ ദാസ്, ജിയോ ജേക്കബ്, കെ.വി. മുരളീ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.