പാലക്കാട്: ആലത്തൂര്‍ തോണിപ്പാടത്ത് വയോധികനെ അയല്‍ക്കാര്‍ അടിച്ചുകൊന്നു. തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്‌മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്‌മാന്‍ നേരത്തെയും ബാപ്പുട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. 

അതിനിടെ, പാലക്കാട് ചോറക്കാട്ടില്‍ നാടോടി സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമുണ്ടായി. ചോറക്കാട്ടില്‍ റോഡരികിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പടുത്തിയ നിലയിലായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. 

Content Highlights: old man killed by neighbours in alathur palakkad