അടിമാലി: വയോധികനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടിമാലി കുരിശുപാറയില്‍ താമസിക്കുന്ന അറയ്ക്കല്‍ ഗോപി (64)യെയാണ് ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഗോപി ഒറ്റയ്ക്കായിരുന്നു താമസം. ഗോപിയുടെ ഭാര്യയും മകനും നേരത്തെ മരിച്ചിരുന്നു. രണ്ട് പെണ്‍മക്കള്‍ വിവാഹിതരാണ്. ഞായറാഴ്ച സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് ഗോപിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുഖത്ത് മുറിവേറ്റ പാടുകളുള്ളതും വീടിന്റെ പിറകിലെ വാതില്‍ തുറന്നനിലയില്‍ കണ്ടതുമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. 

വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. വൈകിട്ടോടെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Content Highlights: old man found dead in his home in adimali