ഒറ്റപ്പാലം: വരോട് മൂച്ചിക്കല്‍ ഉണ്ണീന്‍കുട്ടിയുടെ (70) മരണത്തില്‍ ദുരൂഹതയാരോപിച്ച് സഹോദരന്‍ വീരാന്‍കുട്ടി ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ വര്‍ഷം ഉണ്ണീന്‍കുട്ടിയെ മുഖംമൂടി ധരിച്ച ഒരു സംഘം ആക്രമിച്ചിരുന്നു. അതില്‍ ഉറ്റ ബന്ധുവുള്‍പ്പെടെ ആറു പേര്‍ക്കെതിരേ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെയാണ് ഉണ്ണീന്‍കുട്ടിയെ (70) താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചതും മരണം സ്ഥിരീകരിച്ചതും. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രത്യേക സാഹചര്യമായതിനാല്‍ കോവിഡ് പരിശോധനയ്ക്കുശേഷമേ മൃതദേഹം വിട്ടു കൊടുക്കൂവെന്ന് പോലീസ് അറിയിച്ചു.

Content Highlights: old man died in ottappalam, brother filed complaint