കുന്നിക്കോട് : മാനസികവെല്ലുവിളി നേരിടുന്ന 22-കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന എഴുപതുകാരന്‍ അറസ്റ്റിലായി. തലവൂര്‍ അരുവിത്തറ നാരായണഭവനില്‍ നാരായണന്‍ ആശാനാണ് പിടിയിലായത്. കഴിഞ്ഞ 23-ന് ഒരുമണിയോടെയാണ് സംഭവം. 

നേരത്തേയും ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയതിന് താക്കീതുനല്‍കി വിട്ടിരുന്നതായി പരാതിയില്‍ പറയുന്നു. കുന്നിക്കോട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ഐ.മുബാറക്ക്, എസ്.ഐ. വൈശാഖ് കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം കൊട്ടാരക്കരയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.