മല്ലപ്പള്ളി(പത്തനംതിട്ട): ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് മരുമകള്‍ അറസ്റ്റില്‍. നെല്ലിമൂട് കന്നക്കാട്ടില്‍ ഷൈലമ്മയെയാണ് കീഴ്വായ്പൂര് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി.ടി.സഞ്ജയ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. ബി.എസ്.സുനീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് നടപടി.

ഭര്‍ത്തൃമാതാപിതാക്കളായ കുഞ്ഞുകുട്ടി (89), ഭവാനിയമ്മ (76) എന്നിവരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍, ഇവരുടെ സഹായത്തിനായി നിര്‍ത്തിയിരുന്ന ഹോം നഴ്സാണ് സമൂഹമാധ്യമങ്ങളില്‍ എത്തിച്ചത്. കാലുകള്‍ തളര്‍ന്ന് അവശനിലയിലാണ് ദമ്പതിമാര്‍. അല്‍ഷിമേഴ്സ് ബാധിച്ച ഇവര്‍ കട്ടിലും മുറിയും മലിനമാക്കുന്നത് തടയാനാണ് അടിച്ചതെന്ന് പറയുന്നു. മകന്‍ മൂന്നാറില്‍ ജോലി ചെയ്യുകയാണ്.

Content Highlights: old age couple brutally attacked in mallappally their daughter in law arrested