കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒഡിഷ സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഗഞ്ചാം ജില്ലയിലെ സിബ ദാസി (22)നെയാണ് എസ്.എച്ച്.ഒ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്നംകുളം സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് കാണാതായത്. പെണ്‍കുട്ടി സിബ ദാസിനൊപ്പം ആന്ധ്രയിലേക്ക് പോയെന്ന വിവരം ലഭിച്ചിരുന്നു.
ആന്ധ്രയിലും ഒഡീഷയിലും പോയി അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞദിവസം പെണ്‍കുട്ടി നാട്ടിലെത്തിയത്. കുട്ടി അമ്മയോടൊപ്പം സ്റ്റേഷനില്‍ ഹാജരായി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐ.മാരായ വി.എസ്. സന്തോഷ്, എഫ്. ജോയി, എ.എസ്.ഐ. ഗോപിനാഥ്, ഓമന, ഹംദ്, വൈശാഖ്, മെല്‍വിന്‍ തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ട്.
Content Highlights: odisha native arrested in pocso case