ചെന്നൈ: നടി സനം ഷെട്ടിക്ക് അശ്ലീലസന്ദേശങ്ങളയച്ച് ശല്യംചെയ്ത കോളേജ് വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശിയായ റോയ് ജോൺപോൾ (21) ആണ് ചെന്നൈ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.

സാമൂഹികമാധ്യമത്തിൽ അശ്ലീലചിത്രങ്ങളും സന്ദേശവുമയക്കുന്നയാൾക്കെതിരേ കഴിഞ്ഞദിവസം നടി തിരുവാൺമിയൂർ പോലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽനിന്ന് കേസ് അഡയാർ സൈബർ ക്രൈം വിഭാഗത്തിന് കൈമാറുകയായിരുന്നു. കേസെടുത്ത് നാലുദിവസത്തിനകം പോലീസ് പ്രതിയെ വലയിലാക്കി.

മലയാളം, തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സനം ഷെട്ടി ടി.വി. ചാനൽ ഷോകളിലൂടെയും പ്രശസ്തയാണ്.