ചങ്ങരംകുളം: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിന്റെ മറവില്‍ വിദ്യാര്‍ഥിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചയാളെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി എടയൂര്‍ പനച്ചിക്കല്‍ മുഹമ്മദ് സാലിഹ്(24)നെയാണ് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. 

ചങ്ങരംകുളം സ്വദേശിയായ 12-കാരനെ അധ്യാപകനാണെന്നു തെറ്റിദ്ധരിപ്പിച്ച് വാട്സാപ്പില്‍ സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.