എടത്വാ: ഫെയ്‌സ്ബുക്ക് വീഡിയോ കോളിലൂടെ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. കൊല്ലം കുണ്ടറ സ്വദേശി അഖിലിനെ(28)യാണ് എടത്വാ പോലീസ് അറസ്റ്റുചെയ്തത്. എടത്വാ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഫെയ്‌സ്ബുക്ക് വീഡിയോ കോളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റുചെയ്തശേഷം സ്‌ക്രീന്‍ഷോട്ടെടുത്ത് ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് അഖിലിന്റെ വീട്ടിലെത്തിയാണ് പിടികൂടിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമവും നടന്നിരുന്നു.

ഇയാള്‍ക്കെതിരേ പോക്‌സോ, ഐ.ടി. വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ അഖിലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എടത്വാ സി.ഐ. കെ.ജി. പ്രതാപചന്ദ്രന്‍, എസ്.ഐ. ശ്യാംജി, സി.പി.ഒ.മാരായ വിഷ്ണു, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: nudity through facebook video call youth arrested in edathwa