ന്യൂഡൽഹി: തന്റെ രാജ്യമായ കൈലാസത്തിലേക്ക് ഇന്ത്യയിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി വിവാദ ആൾദൈവം നിത്യാനന്ദ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് പുറമേ, ബ്രസീൽ, മലേഷ്യ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും വിലക്കുണ്ട്. കഴിഞ്ഞദിവസം പുറത്തിറക്കിയ വീഡിയോയിലൂടെയാണ് പുതിയ യാത്രാവിലക്കിന്റെ വിവരം നിത്യാനന്ദ പങ്കുവെച്ചത്. ഇതുസംബന്ധിച്ച വാർത്തകളും വീഡിയോയും പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളും വ്യാപകമായി പ്രചരിച്ചു.

ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട നിത്യാനന്ദ 2019-ലാണ് ഇന്ത്യയിൽനിന്ന് മുങ്ങിയത്. പിന്നീട് ഇക്വഡോറിലെ ഒരു ദ്വീപിൽ താമസമാക്കിയ വിവാദ ആൾദൈവം അവിടെ കൈലാസമെന്ന പേരിൽ പുതിയ രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അടുത്തിടെ കൈലാസത്തിൽ റിസർവ് ബാങ്ക് ആരംഭിച്ചതായും പുതിയ കറൻസി പുറത്തിറക്കിയതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.

Content Highlights:nithyananda bans indians to enter his country kailasa over covid surge