ബേഡഡുക്ക(കാസര്‍കോട്): ബദിയഡുക്ക ചെടേക്കാലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവജാതശിശു കൊല്ലപ്പെട്ടതാണെന്ന് പോലീസ്. മൊബൈല്‍ഫോണില്‍ ഉപയോഗിക്കുന്ന ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ കുരുക്കിയാണ് കൊന്നതെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണച്ചുമതലയുള്ള ബേഡകം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് അറിയിച്ചു.
ഡിസംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം. രക്തസ്രാവമുണ്ടായതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.
ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതിനാന്‍ ശ്വാസംമുട്ടിയാണ് ശിശു മരിച്ചതെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയില്‍ വ്യക്തമായിരുന്നു.
Content Highlights: newborn baby killed in kasargod