കല്പറ്റ: വയനാട് മേപ്പാടിയില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുന്നംപറ്റ നിര്‍മല കോഫി എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ബിമലയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് സലിവാന്‍ ജാകിരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാവിലെ എസ്‌റ്റേറ്റില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍വെച്ചായിരുന്നു കൊലപാതകം. മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് യുവാവ് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. ഇവരുടെ മകന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ്‌ കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

കേരളത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സലിവാന്റെ മൊഴി. രണ്ട് വര്‍ഷമായി വയനാട്ടിലെ വിവിധ എസ്റ്റേറ്റുകളില്‍ ജോലിചെയ്തുവരികയായിരുന്നു ദമ്പതിമാര്‍. രണ്ട് ദിവസം മുമ്പാണ് നിര്‍മല എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്.

Content Highlights: Nepal woman killed by husband in meppadi,Wayanad